പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുക്കാന്‍ ഹര്‍ജി

ന്യൂനപക്ഷങ്ങളെ കൂട്ടംചേര്‍ന്നു തല്ലുന്നതിനും സമാനമായ വിദ്വേഷക്കുറ്റകൃത്യങ്ങള്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 ബുദ്ധിജീവികളുപേരില്‍ രാജ്യദ്രോഹക്കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗംവരുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളുള്‍പ്പെടുത്തിയുള്ളതാണ് ഹര്‍ജി.അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓഝയാണ് ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഹര്‍ജിനല്‍കിയത്.

രാജ്യത്ത് തുടര്‍ച്ചയായി അരങ്ങേറുന്ന ആള്‍ക്കൂട്ട ആക്രമണത്തിന്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖര്‍ അയച്ച കത്തിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ചലച്ചിത്രസംവിധായകരായ മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭാ മുദ്ഗല്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവരാണ് ‘മതസ്വത്വത്തിന്റെപേരില്‍ നടക്കുന്ന വിദ്വേഷക്കുറ്റകൃത്യങ്ങളി’ല്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here