അമ്പൂരി രാഖികൊലപാതക കേസില്‍ പ്രതി അഖിലിന്റെ മൊഴി.അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്കും പങ്ക്. വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു .മറ്റൊരു വിവാഹം കഴിച്ചാല്‍ സൈ്വര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും രാഖി.ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് അഖില്‍ പറയുന്നത്.

അഖിലിന്റെ അച്ഛന്‍ മണിയന്‍ വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. മരം വച്ച് പിടിപ്പിക്കാനാണെന്ന മറുപടിയാണ് ലഭിച്ചത്.രാഖിയെ കൊല്ലും മുമ്പെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. കൃത്യത്തിന് ശേഷം പോയത് കശ്മീരിലേക്ക്.മൊബൈലും വസ്ത്രങ്ങളും ഉപേക്ഷിച്ചത് രാഹുല്‍. ഒപ്പം ജീവിക്കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ സമീപിക്കുമെന്നും രാഖി പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഖിലിനെയും രാഹുലിനെയും ഇന്ന് മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.