വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയത് ചട്ടങ്ങള്‍ മറികടന്ന്‌

തിരുവനന്തപുരമടക്കമുള്ള വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കി. ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശിപാര്‍ശകള്‍ തള്ളി.ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അനുവദിക്കരുതെന്ന വകുപ്പുകളുടെ ശിപാര്‍ശയാണ് തളളിയത്.നവംബര്‍ 28-നാണ് ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിസംബര്‍ 11-ന് ചേര്‍ന്ന പാനലാണ് ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാര്‍ശകള്‍ തള്ളിയത്.

രണ്ട് വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഒരു കമ്പനിക്ക് നല്‍കരുതെന്നും,കമ്പനിക്ക് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട മുന്‍കൂര്‍ പ്രവര്‍ത്തി പരിചയം വേണമെന്നും ശിപാര്‍ശ ചെയ്തിരുന്നു. ലക്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, തിരുവനന്തപുരം, മംഗലുരു, ഗുഹാവത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് അദാനിക്ക് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കേരള സര്‍ക്കാര്‍ പങ്കാളിയായിട്ടുള്ള കമ്പനിക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here