എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു

എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

ഒരു തുള്ളിവെളിച്ചം എന്ന വൈദിക സാഹിത്യ കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. അടിയന്തരാവസ്ഥ തടവുകാരനായി ജയില്‍വാസം അനുഭവിച്ചു. ദീപാങ്കുരന്‍ എന്ന തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയിരുന്നത്.

പി എന്‍ ദാസിന്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9.30 വരെ കോഴിക്കോട് തലക്കുളത്തൂരിലെ വീട്ടിലും 9.50 മുതല്‍ 10.30 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. 11 ന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News