കര്‍ണാടകയില്‍ ഇനി എന്ത് ?ബിജെപിയ്ക്ക് ഇന്ന് നിര്‍ണായകം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബി എസ്‌ യെദ്യൂരപ്പ തിങ്കളാഴ്‌ച സഭയിൽ വിശ്വാസവോട്ട്‌ തേടും.  224 അംഗസഭയിൽ നിലവിലെ അംഗബലമനുസരിച്ച്‌ കേവലഭൂരിപക്ഷത്തിന്‌ 104 പേരുടെ പിന്തുണയാണ്‌ വേണ്ടത്‌. ബിജെപിക്ക്‌ 105 അംഗങ്ങളുണ്ട്‌.  കൂടാതെ, സ്വതന്ത്ര എംഎൽഎ എച്ച്‌ നാഗേഷിന്റെ പിന്തുണയും  ലഭിക്കും.

ബിജെപിയുടെ ആദ്യ അജണ്ട സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. തുടര്‍ന്ന് ധനബില്‍ പാസാക്കും. ഇതിന് ശേഷം സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കിയതിന് ശേഷം ഭാവി നടപടികളിലേക്ക് പോകുമെന്നും ബിജെപി എംഎല്‍എ പറയുന്നു. എന്നാല്‍ എംഎല്‍എ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ഒരംഗത്തെ സ്പീക്കറായി നിലനിര്‍ത്താനാകുകയെന്ന് അദ്ദേഹം ചോദിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം സ്പീക്കറിനെതിരെ അവിശ്വാസം കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും എംഎല്‍എ പറയുന്നു.

വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനുശേഷം  സ്‌പീക്കർക്കെതിരെ  അവിശ്വാസപ്രമേയം കൊണ്ടുവരാനും സാധ്യതയുണ്ട്‌. സ്‌പീക്കർ  സ്വമേധയാ രാജിവയ്‌ക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം മുഖ്യമന്ത്രി യെദ്യൂരപ്പ സ്‌പീക്കർ രമേശ്‌ കുമാറിനോട്‌ സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.  തിങ്കളാഴ്‌ച ധനബില്ലും സഭയിൽ അവതരിപ്പിച്ച്‌ പാസാക്കും.  ജുലൈ 31നകം ധനബിൽ പാസാക്കിയില്ലെങ്കിൽ  ആഗസ്‌ത്‌ ഒന്നുമുതൽ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിക്കാൻ കഴിയില്ല.  ജുലൈ 31 വരെയുള്ള വോട്ട്‌ഓൺ അക്കൗണ്ടുമാത്രമാണ്‌ സഭ പാസാക്കിയിരുന്നത്‌.

13 മാസത്തോളം നീണ്ട കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ വെള്ളിയാഴ്ച അപ്രതീക്ഷിതമായി യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 16 ഭരണപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ തിരഞ്ഞതോടെയാണ് സഖ്യസര്‍ക്കാര്‍ താഴെവീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News