കള്ളു ഷാപ്പിലെ വീരവാദം; പ്രതി 24 വർഷത്തിന് ശേഷം പിടിയിൽ 

കള്ള് തലയ്ക്ക് പിടിച്ചപ്പോള്‍ പോലീസിനെ കുറിച്ച് കുറ്റം പറയുന്നതിനിടെ സ്വന്തം കേസിനെ കുറിച്ചും പരാമര്‍ശം അവസാനം 24 വര്‍ഷം മുമ്പ് നടന്ന അടിപിടി കേസില്‍ പൊലീസ് പിടിയില്‍

കോഴിക്കോട് താമരശ്ശേരി യിൽ ആണ് സംഭവം . കള്ളു ഷാപ്പിലെ വീരവാദ കഥകൾക്കിടയിൽ പോലീസിനെ കുറിച്ചായി സംസാരം.

ഒടുവിൽ സുകുമാര കുറുപ്പിലേക്ക് എത്തി. വർഷം ഇത്ര കഴിഞ്ഞിട്ടും സുകുമാര കുറുപ്പിനെ പിടിക്കാൻ പോലീസിന് സാധിച്ചില്ല എന്ന വിമർശനവും ഉയർന്നു.

ചർച്ച ചൂട് പിടിച്ചപ്പോൾ ആണ് അടിപിടി കേസിൽ ഒളിവിലായ രാരോത് തെല്ലത്തിന് കര പാട്ടത്തിൽ ഹരിപ്രസാദ് 24 വർഷം ആയിട്ടും ഒളിവിലായ തന്നെ പിടിക്കാൻ പൊലീസിന് ആയില്ല എന്ന വീരവാദം മുഴക്കിയത് .

ഷാപ്പിലെ ജീവനക്കാരൻ ഇകാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.അതോടെ വർഷങ്ങൾക്  ശേഷം ഹരിപ്രസാദ്  പോലീസ് പിടിയിൽ ആവുന്നത്.

താമരശ്ശേരി പോലീസ് രണ്ടാഴ്ച നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് താമസ സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here