സ്വര്‍ണക്കൊലുസ് അണിയുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കരുതിയിരിക്കുന്നത് ഈ ഗുരുതര ആരോഗ്യപ്രശ്‌നം; സൂക്ഷിക്കുക

കാലില്‍ സ്വര്‍ണക്കൊലുസ് അണിയാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും. പല മോഡലുകളിലുമുള്ള സ്വര്‍ണ കൊലുസ് പെണ്‍ക്കുട്ടികള്‍ ഒരുപാട് ഇഷ്‌പ്പെടുന്നുണ്ട് എന്നതാണ് സത്യാവസ്ഥ.

എന്നാല്‍ കാലിലെ പ്രധാന മര്‍മ്മസ്ഥാനങ്ങളില്‍ സ്വര്‍ണ്ണം ഉരഞ്ഞു കിടക്കുന്നത് ദോഷകരമാണെന്ന് ചില ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം കാലില്‍ അണിയുന്നതിനാല്‍ യൗവ്വനത്തില്‍ തന്നെ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നും ആയുര്‍വേദ വിദഗ്ധര്‍ പറയുന്നുണ്ട്.

കൂടാതെ സ്വര്‍ണം ചൂടാണെന്നും ഇത് ശരീരത്തെ മുഴുവന്‍ ചൂട്പിടിപ്പിക്കുമെന്നും പറയപ്പെടുന്നു. അതേസമയം. വെള്ളിക്കൊലുസ് ധരിക്കുന്നത് നല്ലതാണെന്നും ഇത് സന്ധി സംബന്ധമായും രക്ത സംബന്ധമായുമുള്ള ദോഷങ്ങളെ ചെറുക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഹിസ്റ്റീരിയ,നടുവേദന,മാനസിക സമ്മര്‍ദ്ദം ഇവകളെ കുറയ്ക്കുവാന്‍ വേണ്ടി ധരിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്. കാലിലെ നാഗ മര്‍മ്മത്തില്‍ വെള്ളിയുടെ സ്ഥിരമായ ഉരസല്‍ സ്ത്രീയുടെ യുവത്വം നിലനിര്‍ത്തുന്നതിന് വളരെയധികം സവിശേഷമാണെന്ന് മര്‍മ്മ ശാസ്ത്രങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News