ഉന്നാവോ പീഢനക്കേസ്- അപകടം ആസൂത്രിതമോ?

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ മുഖ്യപ്രതിയായ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചാണ് അപകടം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.അതേസമയം പെണ്‍കുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നിഷേധിച്ചു.

റായ്ബറേലിയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പെണ്‍കുട്ടിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചെന്നു പരാതി നല്‍കിയ യുവതിയാണ് ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here