മികച്ച സിനിമയുടെ സംവിധായകനെ ക്രോപ്പ് ചെയ്തു; മാധ്യമങ്ങളുടെ ഫോട്ടോ സെഷനെതിരെ വ്യാപക വിമര്‍ശനം

അവഗണിക്കപ്പെട്ട ജനതയുടെ ജീവിതവും അതിജീവനവും ആവിഷ്‌കരിച്ച് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സംവിധായകന് മാധ്യമങ്ങളുടെ അവഗണന. കാന്തന്‍, ദി കളര്‍ ഓഫ് ലൗവിന്റെ സംവിധായകനായ ഷെരീഫ് ഈസയെ ക്രോപ്പ് ചെയ്താണ് പത്ര മാധ്യമങ്ങളെല്ലാം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നാണ് ആക്ഷേപം.

സിനിമയുടെ തിരക്കഥാകൃത്ത് പ്രമോദ് കൂവേരി ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

‘അവഗണിക്കപ്പെട്ട ജനതയുടെ ജീവിതവും അതിജീവനവും അഭ്രപാളികളില്‍ ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 49ാമത് ചലിച്ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷരീഫ് ഈസയെ മാധ്യമലോകം ഒന്നടങ്കം നിര്‍ദാക്ഷിണ്യം അവഗണിച്ചു. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ പത്രമാധ്യമങ്ങളും ഷെരീഫിനെ ബോധപൂര്‍വ്വം ക്രോപ്പ് ചെയ്തുകളയുകയായിരുന്നു.

വിജയികളുടെ വേദിയില്‍ ഒന്നാമത്തെ സീറ്റില്‍ മികച്ച സിനിമയുടെ സംവിധായകനായ ഷരീഫാണ് ഇരിക്കുന്നത്. രണ്ടാമത്തെ സീറ്റില്‍ മികച്ച രണ്ടാമത്തെ സിനിമയുടെ സംവിധായകനും മികച്ച സംവിധായകനുമായ ശ്യാമപ്രസാദും മൂന്നും നാലും സീറ്റില്‍ മികച്ച നടന്മാരായ രണ്ടുപേരും അഞ്ചാമത്തെ സീറ്റില്‍ മികച്ച നടിയും അറാമത്തെ തുടര്‍ന്ന് സഹനടീനടന്മാര്‍ തുടരുന്നു. എന്നാല്‍ രണ്ടാമത്തെ സീറ്റുമുതല്‍ ആറാമത്തെ സീറ്റുവരെ മാത്രം ക്രോപ്പ് ചെയ്തെടുത്ത് മികച്ച സിനിമയുടെ സംവിധായകനെ ഫോട്ടോ സെഷനില്‍ കൃത്യമായി ബോധപൂര്‍വ്വം ഒഴിവാക്കിയതിന് പിന്നിലെ അശ്ലീലതയെ കുറിച്ച് എന്തുപറയാന്‍. ഇതേ കുറിച്ച് മനോരമയുടെ തിരുവനന്തപുരം ഓഫീസില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഇത്തവണ മികച്ച സിനിമിക്കുള്ള അവാര്‍ഡ് നല്‍കുന്നില്ല എന്നാണ്. അത് അവരങ്ങ് തീരുമാനിച്ചു കളഞ്ഞു. താഴെ കൊടുത്ത പത്രവാര്‍ത്തയിലെ അടിക്കുറിപ്പില്‍ മികച്ച സിനിമയുടെ സംവിധായകന്‍ ശ്യാമപ്രസാദ് എന്നും അച്ചടിച്ചിരിക്കുന്നു. പ്രിയമില്ലാത്ത മാധ്യമസുഹൃത്തുക്കളെ എന്ത് ബോധമാണ് നിങ്ങളെ നയിക്കുന്നത്. രാത്രികാലങ്ങളിലെ സ്റ്റഫടി കുറച്ചില്ലെങ്കില്‍ വലിയ പിഴ ഇനിയും സംഭവിക്കും. നിങ്ങളെ കുറിച്ചൊരു വളിപ്പ് സിനിമ ഇറക്കിയാല്‍ ഉറപ്പായും വമ്പന്‍ ഹിറ്റാകുമെന്ന് പുതിയ തലമുറയിലെ സിനിമാപ്പിള്ളേര് വിചാരിച്ചാല്‍ അതാകും ശരി.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News