ഒരൊറ്റ സിമ്മില്‍ തന്നെ ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ .വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി അധിക ഉപകരണങ്ങളില്ലാത്ത ഒന്നിലധികം നമ്പറുകളുള്ള ഇന്‍സ്റ്റന്റ് വെര്‍ച്വല്‍ നമ്പര്‍ സാധ്യമാണ് .ക്ലൗഡ് കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് പ്രൊവൈഡര്‍ റൂട്ട് മൊബൈല്‍ ലിമിറ്റഡിന്റെതാണ് ഏറ്റവും പുതിയ ഓഫര്‍. പൂര്‍ണ്ണ സ്വകാര്യത ഉറപ്പാക്കുന്ന സിം കാര്‍ഡായിരിക്കും ഇതെന്നും അവകാശപെടുന്നുണ്ട്.

എന്താണ് ഇന്‍സ്റ്റന്റ് വെര്‍ച്വല്‍ നമ്പര്‍ ?നിങ്ങളുടെ നിലവിലുള്ള പ്രാഥമിക മൊബൈല്‍ നമ്പറിന്റെ മുകളില്‍ ഫലത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു വെര്‍ച്വല്‍ നമ്പറാണ് ഇന്‍സ്റ്റന്റ് വെര്‍ച്വല്‍ നമ്പര്‍ . ഇത് സുരക്ഷിതമാണെന്ന് മാത്രമല്ല, ഉപഭോക്താവിനു തന്നെ സ്വകാര്യത നിയന്ത്രിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.ടാക്‌സി സേവനങ്ങള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ തുടങ്ങി വിശ്വാസയോഗ്യമല്ലാത്ത സേവനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്ക് ഉപകാരപ്പെടും.