ഉന്നാവോ: പെണ്‍കുട്ടിക്ക് നേരെയുണ്ടായ വാഹനാപകടം; ബിജെപി എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ബിജെപി എം.എല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ വാഹനാപകടത്തില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലപാതക കുറ്റത്തിന് യുപി പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരവസ്ഥയില്‍.

വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ബ്ലഡ് പ്രഷര്‍ ക്രമാതീതമായി താഴ്ന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടം ആസൂത്രിതമെന്ന് ചൂണ്ടികാട്ടി രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ ബഹളം. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് ഇടിച്ച് കയറ്റി കൊലപെടുത്താന്‍ ശ്രമിച്ച ഉന്നവ പീഡന കേസിലെ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു.

പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനും പത്ത് കൂട്ടാളികള്‍ക്കുമെതിരെ യുപി പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.

അപകടത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് പോലീസ് അന്വേഷിക്കും.2017 ജൂണിലാണ് കുല്‍ദീപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പരാതി പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മുഖ്യസാക്ഷിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

ഇതിന് പിന്നാലെയാണ് അപകടം.വാഹനാപകടം ആസൂത്രിതമെല്ലന്ന് പറഞ്ഞ യുപി പോലീസ് ഡിജിപിക്കെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് എത്തി.

ഇതേ തുടര്‍ന്ന ആവിശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് കേസ് വിടാമെന്ന് ഡിജിപി അറിയിച്ചതിന് പിന്നാലെയാണ് യുപി പോലീസ് തന്നെ കേസെടുത്തിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടി അപകട നില തരണം ചെയ്തുവെന്ന് ഡിജിപിയുടെ നിലപാട് ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

ബ്ലഡ് പ്രഷര്‍ കുറഞ്ഞ്, നിരവധി ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ് പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടം രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി.സിപിഐഎം,സമാജവാദി,ആം ആദ്മി എന്നിവര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ചര്‍ച്ചക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

തുടര്‍ന്ന് ശൂന്യവേളയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചു.അപകടത്തിന് പിന്നിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്നവര്‍ ആവിശ്യപ്പെട്ടു. കേന്ദ്ര പരിശോധിക്കണമെന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി വെങ്കനായിഡുവും ആവിശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News