അടുക്കളയില്‍ സഹായിക്കാമോയെന്ന് ഭാര്യ; നൈസായി തലയൂരി ഭര്‍ത്താവ്; അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാക്കി ആനന്ദ് മഹീന്ദ്ര

അടുക്കളക്കാര്യത്തില്‍ ഭാര്യയെ സഹായിക്കുന്നതില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് പൊതുവെ രണ്ടു മനസ്സാണ്. ചില ഭര്‍ത്താക്കന്‍മാര്‍ തങ്ങളാല്‍ കഴിയും വിധം ഭാര്യമാരെ അടുക്കളപണിയിലും വീട്ടുകാര്യങ്ങളിലും സഹായിക്കുന്നതില്‍ തല്പരരാണ്. ചിലരാകട്ടെ, ഭാര്യമാര്‍ സഹായം ചോദിച്ചാലും എന്നോടോ ബാലാ എന്ന മട്ടില്‍ കയ്യൊഴിയും.  ഭാര്യയെ സഹായിക്കാന്‍ മനസ്സുണ്ടെങ്കിലും മടി കൊണ്ട് നൈസായി ഒഴിഞ്ഞുമാറുന്ന വിരുതന്‍മാര്‍..

എല്ലാം നീ തന്നെ ചെയ്താലേ ശരിയാകൂ എന്ന് അവര്‍ ഭാര്യയെ വിശ്വസിപ്പിച്ച് തടിതപ്പും. ഈ വിരുതന്‍മാരുടെ കൂട്ടത്തില്‍ സാധാരണക്കാര്‍ മുതല്‍ പ്രശസ്തര്‍ വരെയുണ്ട്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന്റെ ഭാര്യ സഹായം തേടിയെത്തിയപ്പോള്‍ തടിതപ്പിയതെങ്ങനെയെന്ന് പങ്കുവച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഴയുള്ള ഒരു വാരാന്ത്യദിനത്തില്‍ തന്നെ അടുക്കളപ്പണിയില്‍ സഹായിക്കാമോയെന്ന് ആനന്ദിനോട് ഭാര്യ ചോദിച്ചത്രേ..! ഇതിന് മറുപടിയായി ആനന്ദ് മഹീന്ദ്ര ഭാര്യയ്ക്ക് ഒരു ചിത്രം അയച്ചുകൊടുത്തു.ഒരാള്‍ തേപ്പുപെട്ടി കൊണ്ട് ചപ്പാത്തി ചുടുന്നതിന്റെ ചിത്രമാണ് ആനന്ദ് ഭാര്യയ്ക്ക് അയച്ചുകൊടുത്തത്. ഇതു പോലെയൊക്കെയായിരിക്കും ജോലി ചെയ്യുക, ഇനിയും തന്റെ സഹായം ആവശ്യമുണ്ടോ? എന്നു ചോദിക്കുകയും ചെയ്തു.

സംഭവം ആനന്ദ് മഹീന്ദ്ര തന്നെയാണ് ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ഒരിക്കലും പാചകം ചെയ്യാന്‍ സഹായം ചോദിക്കാതിരിക്കാനല്ലേ ഈ ചിത്രം തന്നെ നല്‍കിയത് എന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

അതിന് ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടിയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. കണ്ടുപിടിച്ചുകളഞ്ഞല്ലോ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News