പശുക്കള്‍ ഹിന്ദുക്കളാണ്, ചത്താല്‍ കുഴിച്ചിടരുത്; ദഹിപ്പിച്ചാല്‍ മതി: ബിജെപി നേതാവ്

പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ അവ ചത്താല്‍ കുഴിച്ചിടാന്‍ പാടില്ലെന്നും ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ്. പശുക്കള്‍ ചത്താല്‍ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നുമുള്ള പ്രസ്താവനയുമായാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

ബാരാബങ്കിയിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് ഈ ആവശ്യം ഉന്നയിച്ചത്. പശുക്കളെ സംസ്‌കരിക്കാന്‍ വൈദ്യുതി ശ്മശാനം തയ്യാറാക്കണമെന്നാണ് രഞ്ജിത് ശ്രീവാസ്തവയുടെ ആവശ്യം. ഇതിനുള്ള അനുമതിക്കായി പരമാവധി ശ്രമിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.

പശുക്കള്‍ ചത്താല്‍ നിര്‍ബന്ധമായും ഹിന്ദു ആചാരപ്രകാരമായിരിക്കണം സംസ്‌കരിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തിലായിരുന്നു ഇപ്പോഴത്തെ നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവ് കൂടിയായ രഞ്ജിത് ശ്രീവാസ്തവയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel