പരവൂര്‍ അനിതാഭവനില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും കവര്‍ന്ന ശേഷം കൊടുംകള്ളന്‍ മൊട്ട ജോസിന്റെ കുറിപ്പ് വൈറലാകുന്നു. റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ കുടുംബത്തോടൊപ്പം മാസത്തിലൊരിക്കലേ ഇവിടെ വരാറുള്ളൂ.
മോഹന്‍ലാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍, കുടുംബാംഗങ്ങളും ഒപ്പം പോയിരുന്നു. ഈ തക്കത്തിനാണു മൊട്ട ജോസ് കവര്‍ച്ച നടത്തിയത്. മോഷണരീതി മനസ്സിലാക്കിയ പൊലീസ് കവര്‍ച്ചയ്ക്കു പിന്നില്‍ മൊട്ട ജോസ് ആണെന്നു കണ്ടെത്തി. നാടാകെ അരിച്ചുപെറുക്കി . ഇവിടെ നിന്ന് മാറി ശ്രീകുമാര്‍ എന്ന ആളുടെ വീട് താവളമാക്കി. ശ്രീകുമാറിന്റെ വീട് മൊട്ട ജോസ് താവളമാക്കിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് ഇന്നലെ രാത്രി വീട് വളഞ്ഞു. പക്ഷേ ജോസ് തലനാരിഴയ്ക്കു രക്ഷപെട്ടു.
നാട്ടുകാര്‍ ഇയാള്‍ക്കു പിറകെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ്, വീട്ടില്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചതിന്റെയും ഹോട്ടലില്‍നിന്നു ഭക്ഷണം കൊണ്ടുവന്നു കഴിച്ചതിന്റെയും അവശിഷ്ടങ്ങള്‍ കണ്ടത്. ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിക്കഷണങ്ങളും കണ്ടെത്തി. വസ്ത്രങ്ങള്‍ കഴുകി ജോസ് കിടപ്പുമുറിയില്‍ വിരിച്ചിട്ടിട്ടുമുണ്ട്.
‘അടുത്ത പ്രാവശ്യം വീട് പൂട്ടിപ്പോകുമ്പോള്‍ എനിക്കുവേണ്ടി സ്വര്‍ണവും പണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും വരും -കള്ളന്‍’ എന്ന് കടലാസില്‍ എഴുതി ജോസ് ഭിത്തിയില്‍ ഒട്ടിച്ചുവച്ചിരുന്നു. പരവൂര്‍ പ്രദേശം മുഴുവന്‍ പൊലീസ് അരിച്ചുപെറുക്കുന്നതിനിടെ വൈകുന്നേരത്തോടെ മൊട്ട ജോസിനെ നാട്ടുകാരില്‍ ചിലര്‍ കണ്ടു. പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വിദഗ്ധമായി രക്ഷപെട്ടു.
Get real time update about this post categories directly on your device, subscribe now.