ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ രാജക്കാട് പൊന്മുടിയില്‍ 5 കോടിയുടെ പദ്ധതി

ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകി രാജാക്കാട് പൊന്മുടിയില്‍ അഞ്ച് കോടി രൂപയുടെ ടൂറിസം വികസനം. ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് പദ്ധതി നടപ്പിലാക്കുന്നത്.

പാതിവഴിയില്‍ നിലച്ച പൊന്മുടി ടൂറിസം പദ്ധതിയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ്. വൈദ്യുത ബോര്‍ഡിന് കീഴിലുള്ള ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് അഞ്ച് കോടിയോളം രൂപാ മുടക്കി പദ്ധതി നടപ്പിലാക്കുന്നത്. പൊന്മുടി അണക്കെട്ടുമായി ചേര്‍ന്ന് കിടക്കുന്ന വനമേഖലയുടെ തനിമ നഷ്ടപ്പെടാത്ത തരത്തില്‍ പ്രകൃതിയോട് ഇണങ്ങിയ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, അഡൈ്വഞ്ചര്‍പാര്‍ക്ക്, പൂന്തോട്ടം, ആയൂര്‍വേദ സ്പാ, ഔഷധ സസ്യ ഉദ്യാനം, പൊന്മുടി അണ്ക്കെട്ടില്‍ ബോട്ടിംഗ്, സഞ്ചാരികള്‍ക്ക് വേണ്ട മറ്റ് അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ പദ്ധതി തയ്യാറാക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് വി എ കുഞ്ഞുമോന്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ നവീകരിക്കല്‍, കാടുവെട്ടി തെളിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News