കോഴിക്കോട് കുറ്റ്യാടിയിൽ വാഹനം ഇടിച്ച് അമ്മയുടെ കൈയ്യിൽ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ വാഹനം തട്ടി അമ്മയുടെ കൈയ്യിൽ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. പേരാമ്പ്ര എരവട്ടൂർ കൈപ്രം ഗണപതിക്കണ്ടി രാഗേഷ്, പ്രീയ ദമ്പതികളുടെ ഏകമകൻ ഹരികൃഷ്ണൻ (ഒന്നര)ആണ് മരിച്ചത്.

കുറ്റ്യാടി-പേരാമ്പ്ര റോഡിൽ വെച്ചായിരുന്നു അപകടം. നിയെ ബാധിച്ച കുഞ്ഞിനെ ഡോക്ടറെ കാണിച്ചു തിരികെ വരികയായിരുന്നു.

തട്ടിയ വാഹനം തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലിസ് അറിയിച്ചു .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here