ജനങ്ങളുടെ മനസ്സറിയാന്‍ തെരഞ്ഞെടുപ്പിനു ശേഷവും രാഷ്ട്രീയപാര്‍ട്ടിയായ സിപിഐഎം എത്തിയത് മാതൃകാപരമെന്ന് വീട്ടമ്മ. ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് സിപിഐഎം പ്രവര്‍ത്തിക്കുമെന്ന് മുകേഷ് എംഎല്‍എ. കൊല്ലം കോട്ടയ്ക്കകം വാര്‍ഡിലെ സിപിഐഎം പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനത്തിനിടെയായിരുന്നു വീട്ടമ്മയായ ഇന്ദു സിപിഎമ്മിനെ വിമര്‍ഷിക്കുകയും അതേ സമയം അനുമോദിക്കുകയും ചെയ്തത്. അമിതാത്മവിശ്വാസമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുകാരണമെന്നും,അതേ സമയം ചരിത്രത്തില്‍ ആദ്യമായായിരിക്കും ഒരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പിന് വോട്ടുതേടിയ പോയശേഷം വീണ്ടും ജനങ്ങളെ കണ്ട് അഭിപ്രായം ആരായുന്നതെന്നും ഇന്ദു പറഞ്ഞു.
സിപിഎമ്മിന് തെറ്റുപറ്റിയെങ്കില്‍ ആ തെറ്റിനി ആവര്‍ത്തിക്കില്ലെന്നും, അതേ സമയം ശബരിമല നിയമ നിര്‍മ്മാണത്തിന്റെ പേരില്‍ വിശ്വാസികളെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രിയാകാന്‍ പോകുന്ന രാഹുല്‍ഗാന്ധിയെ കേരളം സ്വീകരിക്കണമെന്ന വാഗ്ദാനം നല്‍കി കോണ്‍ഗ്രസും ജനങ്ങളെ ആകെയും വഞ്ചിച്ചു എന്ന് എം മുകേഷ് എംഎല്‍എയും പറഞ്ഞു. ജനങള്‍ക്കിടയില്‍ ബിജെപിയും കോണ്‍ഗ്രസും തെറ്റിദ്ധാരണ പരത്തിയെന്ന് ഭവന സന്ദര്‍ശന വേളയില്‍ വീട്ടമ്മമാര്‍ അഭിപ്രായപ്പെട്ടു,എന്നാല്‍ അതിനുള്ള അവസരം നിങളാണ് ഒരുക്കിയതെന്ന് സിപിഐഎം പ്രവര്‍ത്തകരെ വീട്ടമ്മമാര്‍ ചൂണ്ടികാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here