ഉന്നാവോ അപകടം; പെണ്‍കുട്ടിയുടെ യാത്രാവിവരം ചോര്‍ത്തി; ഗൂഡാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഉന്നാവോ അപകടത്തില്‍ ഗൂഡാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടിയുടെ യാത്രാവിവരം ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍.എ കുല്‍ദീപ് സെന്‍ഗാറിന് ചോര്‍ത്തി നല്‍കിയത് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസുകാര്‍. അപകട സമയത്ത് പോലീസുകാര്‍ മനപൂര്‍വ്വം മാറി നില്‍ക്കുകയും ചെയ്തു.ഉന്നാവോ അപകടം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയതോടെ മുഖം രക്ഷിക്കാന്‍ യുപി പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്.

കറുത്ത പെയിന്റ് ഉപയോഗിച്ച് മറച്ച ട്രക്കാണ് അപകടം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് യാത്രാവിവരം ചോര്‍ത്തി നല്‍കിയത് ഒപ്പ്മുള്ള പോലീസുകാരാണന്ന് കണ്ടെത്തിയിരിക്കുന്നത്.ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ ഭീഷണി കണക്കിലെടുത്ത് പത്ത് പോലീസുകാരെ സുരക്ഷയ്ക്കായി കോടതി നിയോഗിച്ചിരുന്നു. രണ്ട് വനിതാ കോണ്‍സ്റ്റബിളും ഒരു ഗണ്‍മാനും യാത്രയ്ക്ക് ഒപ്പം അനുഗമിക്കാനും, ഏഴ് പോലീസുകാര്‍ വീട്ടിലും. പക്ഷെ ഇവരാരും അപകടം നടന്ന ഞായറാഴ്ച്ച പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ഞായറാഴ്ച്ച റായ്ബറേലിയിലേയ്ക്ക് പെണ്‍കുട്ടിയും ബന്ധുക്കളും യാത്ര ചെയ്യുന്നുണ്ടെന്ന് ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിലെ ഇവര്‍ അറിയിക്കുകയും ചെയ്തു.

കുല്‍ദീപും കൂട്ടാളികളും നിരന്തരം ഭീഷണിപ്പെടുത്തുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.കുല്‍ദീപ് സെന്‍ഗാറിനെ ഇപ്പോഴും ബിജെപി സംരക്ഷിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവര്‍ രംഗത്ത് എത്തി. പീഡനത്തെ തുടര്‍ന്ന് ജയിലില്‍ ആയെങ്കിലും കുല്‍ദീപ് ഇപ്പോഴും ബിജെപി അംഗമാണ്.ജയിലില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ കുല്‍ദീപിന് ഇത് വഴി കഴിയും.അതേ സമയം പീഡനകേസ് അന്വേഷിക്കുന്ന സിബിഐ അപകടത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം യുപി പോലീസില്‍ നിന്നും തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News