മുഖ്യമന്ത്രി പിണറായി ഇന്ന് ദില്ലിയില്‍; പ്രളയ ദുരിതാശ്വസ സാമ്പത്തിക സഹായമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍.വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും. പ്രളയ ദുരിതാശ്വസ സാമ്പത്തിക സഹായമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ ദേശിയ പാത വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയെ കാണും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അഞ്ചോളം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പത്ത് മണിയ്ക്ക് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മന്‍സുഖ് എല്‍ മാണ്ഡ്യവയെ കാണുന്ന മുഖ്യമന്ത്രി സംസ്ഥാനത്തെ തുറമുഖ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പന്ത്രണ്ട് മണിയോട് പാര്‍ലമെന്റിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച. പ്രളയ ദുരിതാശ്വസ സഹായവും സംസ്ഥാന -കേന്ദ്ര ബന്ധങ്ങളും ചര്‍ച്ചയാകും.ഒരു മണി മുതല്‍ രണ്ട് മണി വരെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിധിന്‍ഗഡ്കരിയുമായി ഔദ്യോഗിക ചര്‍ച്ച.

സംസ്ഥാനത്തെ ദേശിയ പാതാ വികസനത്തിനായി നേരത്തെ മുഖ്യമന്ത്രി നിധിന്‍ ഗഡ്കരിയെ കണ്ടിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച്ച. ദേശിയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് കേരളത്തില്‍ അധിക തുക വേണ്ടി വരുന്നതായി നേരത്തെ ഗഡ്കരി ചൂണ്ടികാട്ടിയിരുന്നു.ഇതിന്റെ പരിഹാര നിര്‍ദേശങ്ങള്‍ ഇന്നത്തെ ചര്‍ച്ചയില്‍ ഉണ്ടാകും. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ പ്രതിഷേധം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയെ കണ്ട് മുഖ്യമന്ത്രി അറിയിക്കും. സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്വമുള്ള കമ്പനിയ്ക്ക് വിമാനത്താവളം കൈമാറണമെന്നാണ് സംസ്ഥാനത്തിന്റെ ആവിശ്യം.പ്രളയ ദുരിതത്തിലായ കേരളത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനേയും മുഖ്യമന്ത്രി കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News