ബിജെപി നേതാവ് എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ സ്ഥാപകനുമായ സിദ്ധാര്‍ത്ഥ് ക്യഷ്ണയെ കാണ്‍മാനില്ല

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ത്ഥിനെ (63) കാണാതായി. കേരളത്തിലേക്കുളള യാത്രക്കിടെ മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദി പാലത്തിന് സമീപത്ത് നിന്ന്് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇയാളെ കാണാതായത്. നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര പോയിരുന്നു. അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു വരേണ്ടിയിരുന്നത്. ഇന്നോവ കാറില്‍ സിദ്ധാര്‍ത്ഥിനൊപ്പം ഡ്രൈവറുമുണ്ടായിരുന്നു.എന്നാല്‍ മംഗളൂരു ദേശീയ പാതയ്ക്ക് സമീപമെത്തിയപ്പോള്‍ ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു.എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നെവെന്നും ഡ്രൈവര്‍ പറയുന്നു. തന്നോട് വാഹനം നിറുത്താന്‍ പറഞ്ഞ സമയത്ത് സിദ്ധാര്‍ത്ഥ് ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയുടെ ഭര്‍ത്താവാണ്് സിദ്ധാര്‍ത്ഥ് . ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥിനുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമ കൂടിയാണ് സിദ്ധാര്‍ഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News