മാതൃക മുസോളിനി; ആര്‍എസ്എസിന് സൈനിക സ്കൂളും

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്‌എസ്‌ ‘സൈനിക സ്‌കൂളു’കൾ തുടങ്ങുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള സൈനിക്‌ സ്‌കൂളുകളുടെ മാതൃകയിലാകും ആരംഭിക്കുക. സൈന്യത്തെക്കൂടി കാവിവൽക്കരിക്കുന്നതിനാണ്‌ സൈനിക സ്‌കൂൾ ആരംഭിക്കുന്നത്‌.

ആർഎസ്‌എസിന്റെ സ്‌കൂളുകൾ കൈകാര്യംചെയ്യുന്ന വിദ്യാഭാരതിക്കാണ്‌ മേൽനോട്ടച്ചുമതല. ആദ്യ സ്‌കൂൾ അടുത്തവർഷം യുപിയിലെ ബുലന്ദ്‌ശഹർ ജില്ലയിലെ ശികർപ്പുരിൽ തുടങ്ങും.

‘രജ്ജു ഭയ്യ സൈനിക്‌ വിദ്യാമന്ദിർ’ റസിഡൻഷ്യൽ സ്‌കൂൾ എന്നാണ്‌ പേര്‌. മുൻ ആർഎസ്‌എസ്‌ തലവൻ ‘രജ്ജു ഭയ്യ’ എന്നറിയപ്പെടുന്ന രാജേന്ദ്ര സിങ്ങിന്റെ ജന്മസ്ഥലമാണിത്‌.

ആൺകുട്ടികൾക്കുമാത്രമാണ്‌ പ്രവേശനം. സിബിഎസ്‌ഇ സിലബസിൽ ആറുമുതൽ 12 വരെ ക്ലാസുകളുണ്ടാവും. അടുത്ത ഏപ്രിലിൽ അധ്യയനം ആരംഭിക്കും.

പ്രോസ്‌പെക്ടസും മറ്റും തയ്യാറായി. ആറാം ക്ലാസിലേക്ക്‌ 160 വിദ്യാർഥികൾക്കാകും പ്രവേശനം. കൊല്ലപ്പെട്ട സൈനികരുടെ മക്കൾക്ക്‌ 56 സീറ്റ്‌ നീക്കിവയ്‌ക്കും. ആർഎസ്‌എസുമായി ബന്ധമുള്ള മുൻ സൈനികോദ്യോഗസ്ഥരാകും ഉപദേശനിർദേശങ്ങൾ നൽകുക.

സ്‌കൂൾതലത്തിൽ സൈനികവിദ്യാഭ്യാസവും പരിശീലനവുമെന്നത്‌ ആർഎസ്‌എസ്‌ ദീർഘനാളായി ആവശ്യപ്പെടുന്നതാണെന്നും ഇതിന്റെ ഭാഗമായാണ്‌ ആദ്യ സ്‌കൂളെന്നും വിദ്യാഭാരതിയുടെ യുപി–ഉത്തരാഖണ്ഡ്‌ മേഖലാ കൺവീനർ അജയ്‌ ഗോയൽ പറഞ്ഞു.

വൈകാതെ മറ്റ്‌ മേഖലകളിലും സ്‌കൂളുകൾ ആരംഭിക്കും. കര– നാവിക–വ്യോമ സേനകൾക്ക്‌ ആവശ്യമായ ഓഫീസർമാരെ ലഭിക്കാത്ത സാഹചര്യമുണ്ട്‌. സൈന്യത്തിൽ യോഗ്യതയുള്ളവരായി വിദ്യാർഥികളെ മാറ്റിയെടുക്കുകയാണ്‌ ലക്ഷ്യം–ഗോയൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News