ഉന്നാവോ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. പീഡനം നടത്തിയ ബിജെപി എം.എല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ശിക്ഷിക്കണമെന്ന് ബന്ധുക്കള്‍ ആവിശ്യപ്പെട്ടു.
അതേ സമയം പ്രതിഷേധം തണുപ്പിക്കാന്‍ കേസ് സിബിഐ വിടാന്‍ യുപി സര്‍ക്കാരിന്റെ നീക്കം. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി.
യുപിയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് ചൂണ്ടികാട്ടട പ്രതിപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
ഉന്നാവ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ അപകടത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു.
പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പീഡനം നടത്തിയ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ഉടന്‍ വിചാരണ നടത്തി ശിക്ഷിക്കണമെന്ന് ബന്ധുക്കള്‍ ആവിശ്യപ്പെട്ടു.
പെണ്‍കുട്ടിയെ പിന്തുണച്ചതിന്റെ പേരില്‍ കള്ളകേസെടുത്ത് ജയിലിലടച്ച ബന്ധു മഹേഷ് സിങ്ങിനെ മോചിപ്പിക്കണമെന്നും ബന്ധുക്കള്‍ ആവിശ്യപ്പെട്ടു.
പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമാജവാദി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ടികള്‍ പ്രതിഷേധിച്ചു.
യുപിയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് പാര്‍ടികള്‍ ചൂണ്ടികാട്ടി. അതേ സമയം പ്രതിഷേധം തണുപ്പിക്കാന്‍ അപകടത്തിന് പിന്നിലെ ഗൂഡാലോചന കേസും സിബിഐയ്ക്ക് വിടാന്‍ യുപി പോലീസ് നീക്കം തുടങ്ങി.
സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതി.
അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. പെണ്‍കുട്ടിയുടേയും ബന്ധുക്കളുടേയും യാത്രാവിവരം ചോര്‍ത്തിയത് ഒപ്പ്മുള്ള പോലീസുകാരാണന്ന് കണ്ടെത്തി.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ ഭീഷണി കണക്കിലെടുത്ത് പത്ത് പോലീസുകാരെ സുരക്ഷയ്ക്കായി കോടതി നിയോഗിച്ചിരുന്നു.
രണ്ട് വനിതാ കോണ്‍സ്റ്റബിളും ഒരു ഗണ്‍മാനും യാത്രയ്ക്ക് ഒപ്പം അനുഗമിക്കാനും, ഏഴ് പോലീസുകാര്‍ വീട്ടിലും. പക്ഷെ ഇവരാരും അപകടം നടന്ന ഞായറാഴ്ച്ച പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നില്ല.
എന്ന് മാത്രമല്ല ഞായറാഴ്ച്ച റായ്ബറേലിയിലേയ്ക്ക് പെണ്‍കുട്ടിയും ബന്ധുക്കളും യാത്ര ചെയ്യുന്നുണ്ടെന്ന് ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിലെ ഇവര്‍ അറിയിക്കുകയും ചെയ്തു. കുല്‍ദീപും കൂട്ടാളികളും നിരന്തരം ഭീഷണിപ്പെടുത്തുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.