നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് സമരം.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലൂടെ രാജ്യത്ത് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് എതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പണിമുടക്ക്.

നാളെ രാവിലെ 6 മണിമുതല്‍ വ്യാഴ്ച രാവിലെ 6 വരെയാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുക. അത്യാഹിത വിഭാഗം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് , അടിയന്തിര ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ ഐ.എം.എ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ തന്നെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലെനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുത്താതെയാണ് ബില്ല് ലോകസഭ കഴിഞ്ഞ ദിവസം പാസാക്കിയത്.

രാജ്യത്തെ മെഡിക്കല്‍ രംഗം വന്‍ കുതിച്ച് ചാട്ടം നടത്തി കൊണ്ടിരിക്കുന്ന അവസരത്തില്‍ ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന വ്യാജേന വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം ആരോഗ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും ഡോക്ടര്‍മാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News