
മുംബൈ: രോഹിത് ശര്‍മയുമായി തര്‍ക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ചിലരുടെ ഭാവനകളും അസംബന്ധങ്ങളുമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞു.
കോഹ്ലിയുടെ വാക്കുകള്‍:
”അമ്പരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. അസംബന്ധങ്ങളാണിതൊക്കെ. ചിലര്‍ നുണ പടര്‍ത്തുകയാണ്. എല്ലാ നല്ല കാര്യങ്ങളെയും മറച്ചുവച്ച് ഭാവനയില്‍തോന്നുന്ന കാര്യങ്ങള്‍ പടച്ചുവിടുന്നു. ഒരാളുമായി പ്രശ്നത്തിലാണെങ്കില്‍ അതെന്റെ മുഖത്ത് തെളിയും. അല്ലെങ്കില്‍ പെരുമാറ്റത്തില്‍. ടീമിന്റെ വിജയത്തില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. തമ്മിലടിയുള്ള ഒരു സംഘത്തില്‍ മികച്ച പ്രകടനങ്ങളുണ്ടാകില്ല. ഏഴാം റാങ്കില്‍നിന്ന് ഞങ്ങള്‍ ഇപ്പോള്‍ ഒന്നാം റാങ്കിലെത്തി. മറിച്ചാണെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. രോഹിതും ഞാനും തമ്മില്‍ എപ്പോഴും നല്ല ബന്ധത്തിലാണ്.”-കോഹ്ലി പറഞ്ഞു.
ലോകകപ്പിനുശേഷം കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിതും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ടീമില്‍ കോഹ്ലിക്കും രോഹിതിനും ഗ്രൂപ്പുകളുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here