കേള്‍ക്കാമോ? കുറഞ്ഞ ചെലവില്‍ ശ്രവണുണ്ട്

തിരുവനന്തപുരം: കേള്‍വി സഹായികളുടെ വിപണിയില്‍ കുത്തകകളുടെ സ്വാധീനം കുറച്ച് നിര്‍ധനര്‍ക്ക് ആശ്വാസമാവുകയാണ് കെല്‍ട്രോണ്‍.

സ്വകാര്യ കമ്പനികള്‍ 22,000 രൂപക്ക് മേല്‍ വില ഈടാക്കുന്ന ശ്രവണസഹായി, 8,000 രൂപക്ക് നല്‍കുകയാണ് കെല്‍ട്രോണിന്റെ ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ കേള്‍വി സഹായി -ശ്രവണ്‍.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം ഇത്തരം ഉപകരണം നിര്‍മിക്കുന്നത്.കോഴിക്കോട് മൂടാടിയിലുള്ള കെല്‍ട്രോണ്‍ യൂണിറ്റിലാണ് ശ്രവണ്‍ നിര്‍മാണം.

ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ആവശ്യാനുസരണം പ്രോഗ്രാം ക്രമീകരിക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്റെ അംഗീകാരവും ഉണ്ട്.

അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(അലിംകോ)ക്ക് കെല്‍ട്രോണ്‍ നിലവില്‍ കേള്‍വിസഹായി നല്‍കുന്നുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 10.5 കോടിയുടെ ഓര്‍ഡര്‍ അലിംകോയില്‍നിന്ന് ലഭിച്ചു. ഈവര്‍ഷം മാത്രം 7.5 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു.

മൂടാടിയില്‍നിന്നും കെല്‍ട്രോണിന്റെ തിരുവനന്തപുരം വെള്ളയമ്പലത്തെ ഓഫീസില്‍നിന്നും ശ്രവണ്‍ നേരിട്ടുവാങ്ങാം. ആവശ്യക്കാര്‍ ഏറിയതിനാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മൂടാടിയിലെ പ്ലാന്റ് നവീകരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ രണ്ടരക്കോടി രൂപ അനുവദിച്ചു.അത്യാധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് നിര്‍മാണം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി.

ദിവസം 200 ഹിയറിങ് എയ്ഡ് മൂടാടിയില്‍ നിര്‍മിക്കുന്നു. ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഓഡിയോ അനലൈസര്‍ സംവിധാനം ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News