ശ്രീരാമന്റെ പേര് അക്രമത്തിന്; സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ശ്രീരാമന്റെ പേര് അക്രമത്തിനുപയോഗിക്കുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

അക്രമികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെടുന്ന ഇരകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ കേസ് എടുക്കുകയാണ്.

സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി മതേതര കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഇരകള്‍ക്ക് ഡിവൈഎഫ്‌ഐ നിയമസഹായം നല്‍കുമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി വസീഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here