ഇത് രാമന്റേയും ഇന്ത്യയുടേയും ദുഃഖം; സമകാലിക ഇന്ത്യയെ കുറിച്ച് വൈകാരികതയോടെ, രാഹുല്‍ ഗാന്ധി എവിടെ? എം എ നിഷാദ്

മുറിവേറ്റ ഇരയെ രാമന്‍ നെഞ്ചോടടുക്കി പിടിക്കുന്ന പ്രതീകാത്മക ചിത്രത്തോടെ സംവിധായകന്‍ എം എ നിഷാദ്്.

ജയ് ശ്രീറാം വിളിച്ച് അക്രമം, പശുവിന്റെ പേരില്‍ നിഷ്ഠൂര കൊല, ഉന്നാവോയില്‍ ഇരയെ നിശബ്ദയാക്കാന്‍ ഭരണകൂട ഒത്താശയില്‍ വാഹനാപകടം, ഇന്ത്യയില്‍ നടക്കുന്ന ഭീകരമായ ഫാസിസ്റ്റ് ചെയ്തികളെയാണ് സംവിധായകന്‍ വേദനയോടെ അടയാളപ്പെടുത്തുന്നത്.

സെലക്ടീവാകുന്ന മാധ്യമമൗനവും ചോദ്യംചെയ്യുന്നു. വയനാടിന്റെ എംപിയും പ്രതിപക്ഷത്തിന്റെ കൊടിപടയുമാകേണ്ട രാഹുല്‍ എവിടെയെന്നുകൂടി നിഷാദ് പൊട്ടിത്തെറിക്കുന്നു. ഇന്ത്യന്‍ സമകാലിക യാഥാര്‍ത്ഥ്യം അസ്വസ്ഥപെടുത്തുമ്പോള്‍ കേരളം വ്യതിരിക്തമാകുന്ന രാഷ്ട്രീയം കൂടി ഹൃദയപക്ഷ പരിപ്രേക്ഷ്യത്തില്‍ നിഷാദ് വിവക്ഷിക്കുന്നു.

പോസ്‌റ് ചുവടെ:

രാമന്റ്റെ ദുഖം…ഭാരതത്തിന്റ്റേയും…

യൂ പി യിൽ പതിനഞ്ച് വയസ്സ്കാരനായ ഒരു മുസ്ളീം ബാലനെ ചുട്ടു കൊന്നു…കാരണം അവൻ ജയ് ശ്രീറാം എന്ന് വിളിച്ചില്ല….

അതേ യൂ പി യിൽ നിന്നും മറ്റൊരു വാർത്ത..ഉന്നാവോ എന്ന സ്ഥലത്ത് ഒരു പെൺകുട്ടി ക്രൂരമായി ബലാത്സംഘത്തിന് വിധേയയായീ…കുറച്ച് നാൾ മുമ്പ്…പ്രതി ഒരു ബി ജെ പി MLA…അയാൾക്കെതിരെ പരാതി നൽകാൻ പോയ പെൺകുട്ടിയുടെ പിതാവ് ഇന്ന് ജീവിച്ചിരിപ്പില്ല…ദുരൂഹമായിരുന്നു ആ മരണം…

ഇന്നലെ അതേ പെൺകുട്ടിയും,അവളുടെ അമ്മയും,അഭിഭാഷകനും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നു…പെൺകുട്ടിയുടെ നില അതീവ ഗുരുതരം…നോക്ക് കുത്തികളായി നിയമം കൈകാര്യം ചെയ്യുന്ന പോലീസ്…യോഗീ ആദിത്യനാഥിന്റ്റെ പോലീസ്…ദളിതരും,മുസ്ളീംകളും,മറ്റ് ദുർബല വിഭാഗങ്ങളും നിരന്തരമായി വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന യൂ പി…ആദിത്യനാഥിന്റ്റെ യൂ പി…

വടക്കോട്ട് നോക്കി പ്രതികരിക്കുന്നു എന്ന് സംഘ പരിവാർ അനുകൂലികൾ…എന്താ യൂ പി ഭാരതത്തിലല്ലേ ?..വേണ്ട തെക്ക് കേരളം തന്നെയെടുക്കാം…അമ്പൂരിയിൽ ഒരു സ്ത്രീയെ മൃഗീയമായി കൊലപെടുത്തിയത് കറകളഞ്ഞ,പത്തരമാറ്റ് സംഘ പരിവാറുകാർ..എത്ര മാധ്യമങ്ങൾ ആ വിവരങ്ങൾ പുറത്തറിയിച്ചു എന്ന ചോദ്യം..ചോദ്യമായി തന്നെ അവശേഷിക്കുന്നു…

അവർ ചെയ്യുന്നത് വ്യക്തി വൈരാഗ്യം,അതിൽ യാതൊരു രാഷ്ട്രീയവും ഭൂതകണ്ണാടി വെച്ച് നോക്കിയാൽ പോലും ചിലർക്ക് കാണാൻ പറ്റില്ല…അതൊരു തരം തിമിരമാണ്..പക്ഷം പിടിക്കുന്ന തിമിരം…
രാജ്യത്ത് രാമന്റ്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ,ദളിതർക്കും ,ന്യൂനപക്ഷങ്ങൾക്കും നേരെയുളള അക്രമങ്ങൾ..ഇതൊന്നും കോൺഗ്രസ്സ് കാണുന്നില്ല…ചുരുങ്ങിയ പക്ഷം വയനാട് MP രാഹുൽ ഗാന്ധിയെന്കിലും ക്രിയാത്മകമായി പ്രതികരിക്കുമെന്ന് ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിച്ചു…അതെങ്ങനാ ഡൽഹിയിലിരിക്കുന്ന ഉപദേശക പുണ്യാളന്മാരുടെ വിഷയം കേരളത്തിലെ കോളജുകളിലെ യൂണിയൻ ഭരണമാണല്ലോ…

വടക്കോട്ട് നോക്കി തന്നെ പ്രതികരിക്കണം..അല്ലെന്കിൽ അധികം വൈകാതെ കേരളം എന്ന ദൈവത്തിന്റ്റെ സ്വന്തം നാടിനെ തെക്കോട്ടെടുക്കണ്ടിവരും…
സാക്ഷര കേരളം എന്നാണല്ലോ വെപ്പ്…
എന്നാൽ ജാതി ചിന്തയിൽ ഒട്ടും പുറകോട്ടല്ല നമ്മുടെ നാടും എന്നാണ് സമീപകാല സംഭവങ്ങൾ നമ്മേ ഓർമ്മപ്പെടുത്തുന്നത്…

ആദിവാസി സമുദായത്തിൽ പെട്ട ഒരു പോലീസ് ഉദ്യോഗസ്തൻ കൊല്ലപെട്ടത് വംശീയ അധിക്ഷേപങ്ങളും,പീഠനങ്ങളും കൊണ്ടാണെന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്…CPI യിലെ ഒരു വനിത mla പന്കെടുത്ത വേദി ചാണകവെളളം തളിച്ച് ശംദ്ധമാക്കിയതും നാം കണ്ടു…അത് ചെയ്തത് യൂത്ത് കോൺഗ്രസ്സും..അത് പിന്നെ സംഘിയും കോൺഗ്രസ്സും ഒരു നാണയത്തിന്റ്റെ രണ്ട് വശങ്ങളാണല്ലോ…
വിദ്യാസമ്പന്നരുടെ നാടാണ് കേരളം…
മറ്റൊരു വിശേഷണം…
വിദ്യ ഒരുപാട് അഭ്യസിച്ച് കൊണ്ടിട്ടായിരിക്കണം,വർഗ്ഗീയവും,വംശീയവും,ജാതീയവുമായ ചിന്തകൾ ദിനം തോറും നമ്മുടെ നാട്ടിൽ കൂടി വരുന്നത്…
എന്തിനും,ഏതിനും ജാതി..അല്ലെന്കിൽ മതം…
കലാകാരന്മാരുടെ ഇടയിലും അത്തരം ചിന്തകൾ കടന്ന് വരുന്നത് ആശന്ക ഉണർത്തുന്നു…പണ്ട് സംഘ പരിവാർ അനുകൂലികളായി നിന്നവർ താരതമ്യേനെ കലാരംഗത്ത് നിന്ന് പുറം തളളപെട്ടവരായിരുന്നെന്കിൽ,ഇന്ന് രാജ്യസ്നേഹി എന്ന ലേബലിൽ,ബി ജെ പി അല്ല പക്ഷെ തങ്ങൾ മോഢീ ഭക്തരെന്ന് സ്വയം പ്രഖ്യാപിച്ച് മറ നീക്കി പുറത്ത് വന്നിരിക്കുന്ന ചിലർ അപകടകാരികൾ തന്നെ…(പണ്ട് കോൺഗ്രസ്സ് നേതാക്കന്മാരുടെ അന്തപുരത്തിലായിരുന്നു ഇവർ എന്നത് മറ്റൊരു കൗതുകം ) മോഡിയോടുളള ആരാധന ഒരോരുത്തരടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്….മോഡി രാജ്യത്തിന്റ്റെ പ്രധാനമന്ത്രിയാണ്…എല്ലാ വിഭാഗം ജനങ്ങളുടേയും പ്രധാനമന്ത്രി…
നിരപരാധികൾ ക്രൂരമായി വധിക്കപ്പെടുമ്പോൾ അതിനെതിരെ നടപടിയെടുക്കാൻ ഭരണഘടനാപരമായ ബാദ്ധ്യതയുണ്ട് നരേന്ദ്രമോഡിക്ക്….
രാമനാപ ജപം,മുദ്രാവാക്യവിളിയായി മാറുന്നു ..അതിൽ നിന്നും അനുയായികളെ വിലക്കാൻ പ്രധാനമന്ത്രിക്ക് കഴിയണം…
അല്ലെന്കിൽ ഈ മണ്ണിൽ പിടഞ്ഞ് വീണ് മരിക്കുന്ന നിരപരാധികളായ ആയിരങ്ങളുടെ ആത്മാക്കൾ നിങ്ങളെ വേട്ടയാടികൊണ്ടേയിരിക്കും…
കാലം…മറുപടി നൽകും…
രാമന്റ്റെ ദുഖം ഇതാണ്…
ഭാരതത്തിന്റ്റേയും…

NB
പാകിസ്ഥാനിലും പോകില്ല,ചന്ദ്രനിലും പോകില്ല..ഇതെന്റ്റ രാജ്യമാണ്….ഞാനിവിടെതന്നെ കാണും,ഓണവും,ക്രിസ്ത്മസ്സും,റംസാനും ആഘോഷിച്ച്…തൃശൂർ പൂരവും കണ്ട്,സിനിമയും പിടിച്ച്, സംഘികളുടെ തളളുകളും,ട്രോളുകളും ആസ്വദിച്ച്,ഇത് പോലെ പ്രതികരിച്ച്..രാഷ്ട്രീയവും ചർച്ചചെയത്…മുണ്ടും മടക്കികുത്തി പുനലൂർ തൂക്ക്പാലത്തിൽ കൂട്ടുകാരുമായി സൊറപറഞ്ഞും,താഴ്ത്തങ്ങാടി മീനച്ചിലാറ്റിൽ നീന്തികുളിച്ചും…വിനുവിന്റ്റെയും,നികേഷിന്റ്റെയും,വേണുവിന്റ്റേയും,ശരത്തിന്റ്റേയും,അജിംഷാദിന്റ്റെയുമൊക്കെ രാത്രികാല ചാനൽ ചർച്ചയിലൊക്കെ യോജിച്ചും വിയോജിച്ചമൊക്കെ അങ്ങനെ പോകും…
എന്നെ ഒരുത്തനും എങ്ങോട്ടും അയക്കാൻ നോക്കണ്ട…വേണെമെന്കിൽ നിങ്ങളൊക്കെ പൊയ്ക്കോ…ചന്ദ്രനിലോ ..ചൊവ്വയിലോ…എവിടെയെന്കിലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News