കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യങ്ങളിലേക്ക്; കഫേ കോഫി ഡേയുടെ വളര്‍ച്ച

കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയെ കാണ്‍മാനില്ലയെന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമാണ് വി.ജി. സിദ്ധാര്‍ഥ.

ഇതിനിടെ വി.ജി. സിദ്ധാര്‍ഥ കഫേ കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവസാനമെഴുതിയ കത്ത് പുറത്ത വന്നു്.

കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയുമൊക്കെ ഇതില്‍ മനസിലാക്കാം അതുപോലെ ദുരൂഹതകളുമേറുകയാണ്.

കഫേ കോഫി ഡേ ഏവര്‍ക്കും സുപരിചിതമായ ബ്രാന്‍ഡാണ്. കഫേ കോഫീ ഡേ എന്ന് കാണാതെ ഒരു ഇന്ത്യന്‍ നഗരത്തിലൂടെയാണ് സഞ്ചരിക്കാനാവില്ല.

കഫേ കോഫി ഡേ ശൃംഖലയുടെ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകനെ മംഗളൂരുവിലെ ഒരു പാലത്തില്‍ നിന്ന് കാണാതായിരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

പുഴയിലേയ്ക്ക് ചാടിയതാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒന്നര നൂറ്റാണ്ടോളം നീണ്ട കാപ്പി ചരിത്രം അവകാശപ്പെടാനുണ്ട് വി ജി സിദ്ധാര്‍ത്ഥയുടെ കുടുംബത്തിന്.

കാപ്പി, തേയില തോട്ടങ്ങള്‍ നിറഞ്ഞ ചിക്കമംഗളൂരുവിലെ ഒരു പ്രമുഖ കോഫീ പ്ലാന്റേഷന്‍ ഉടമയുടെ മകനായാണ് വി വി ജി സിദ്ധാര്‍ത്ഥയുടെ ജനനം.

മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം 1983ല്‍ ജെഎം ഫിനാന്‍ഷ്യലില്‍ മാനേജ്മെന്റ് ട്രെയിനിയായാണ് കരിയര്‍ തുടങ്ങിയത്.

1992ല്‍ സിദ്ധാര്‍ത്ഥ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി അാമഹഴമാമലേറ ആലമി ഇീാുമി്യ ഠൃമറശിഴ (നിലവില്‍ കോഫീ ഡേ ഗ്ലോബല്‍).

കാപ്പി സംഭരണം, സംസ്‌കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം.

2018ല്‍ കമ്പനിയുടെ വരുമാനം 2016 കോടി രൂപ. കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News