ഏതു നിമിഷവും പൊട്ടിത്തെറിക്കാം; യെമന്‍ തീരത്ത് ഒഴുകുന്ന പടുകൂറ്റന്‍ ‘ടൈം ബോംബ്’

ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന എണ്ണ നിറച്ച ഒരു കപ്പല്‍ യെമന്‍ തീരത്ത്. ഒഴുകി നീങ്ങുന്ന ടൈം ബോംബ് എന്നാണ് കപ്പലിനെ ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്.

അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബ്. ലോകം ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും കപ്പല്‍പൊട്ടിത്തെറിയിലൂടെ സൃഷ്ടിക്കപ്പെടുക.

ഇപ്പോള്‍ത്തന്നെ അല്‍പാല്‍പമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണ്. കടലില്‍ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാല്‍ രാജ്യാന്തര കപ്പല്‍ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും.

കപ്പല്‍ പരിശോധിക്കാനുള്ള അനുമതി യെമനിലെ ഹൂതി വിമതര്‍ യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിന് നിഷേധിച്ചു.

ദുരന്തത്തെ തുറുപ്പുചീട്ടാക്കി വിലപേശലിനു കൂടിയാണ് ഹൂതികളുടെ ശ്രമം. വടക്കുപടിഞ്ഞാറന്‍ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയില്‍ നിന്ന് 70 കിമീ മാറിയാണ് കപ്പലുള്ളത്.

യെമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. തുറമുഖത്തുനിന്ന് അല്‍പം മാറി നങ്കൂരമിട്ടു കിടക്കും.

യെമനിലെ മരിബ് എണ്ണപ്പാടത്തില്‍ നിന്നുള്ള എണ്ണ പൈപ് ലൈന്‍ വഴി കടലിലെ എക്‌സ്‌പോര്‍ട്ട് ടെര്‍മിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെര്‍മിനലില്‍ നിന്ന് എണ്ണ ബാരലുകള്‍ ഓയില്‍കമ്പനിയുടെ കപ്പലിലേക്കു മാറ്റും.

അതില്‍ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.പല വലുപ്പത്തിലുള്ള ഏകദേശം 34 ക്രൂഡ് ഓയില്‍ ടാങ്കറുകളാണ് നിലവില്‍ കപ്പലിലുള്ളതെന്നാണു കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News