സുപ്രീംകോടതി ഉത്തരവിനെതിരെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ ധര്‍ണ നടത്തി

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഉടമകളുടെ നേതൃത്വത്തില്‍ മരട് നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി തെറ്റാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കേരള നിയമസഭ തങ്ങള്‍ക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാണ് ഉടമകളുടെ ആവശ്യം

നീതിന്യായ പോരാട്ടങ്ങളെല്ലാം പ്രതികൂലമായ സാഹചര്യത്തിലാണ് ഫ്‌ലാറ്റ് ഉടമകള്‍ മരട് ഭവനസംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രതിഷേധം നടത്തിയത്. മരട് നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നും ഇത് കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചാണ് മരട് നഗരസഭയ്ക്ക് മുന്നിലെത്തിയത്. തങ്ങളുടെ പ്രയാസങ്ങള്‍ ബഹുജനങ്ങളെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിനായാണ് പ്രതിഷേധമെന്ന് മരട് ഭവന സംരക്ഷണ സമിതി വ്യക്തമാക്കി.

2019 ഫെബ്രുവരിയിലെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാനില്‍ സിആര്‍ഇസഡ് 2വിലാണ് ഈ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുത്തിയതെങ്കിലും സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് ഇവരുടെ പരാതി. കേരളനിയമസഭയില്‍ തങ്ങള്‍ക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News