രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കോണ്‍ഗ്രസിന് നാഥനില്ലെന്ന് കുറ്റപ്പെടുത്തിയാണ് അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിങ് പാര്‍ട്ടി വിട്ടത്. ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തായ സഞ്ജയ് സിങ് കോണ്‍ഗ്രസ് അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും വേണ്ടെന്ന് വച്ചാണ് സഞ്ജയ് സിങ് പടിയിറങ്ങിയത്.

കോണ്‍ഗ്രസിന്‍ നിന്നുള്ള രാജിക്ക് പിന്നാലെ നാളെ സഞ്ജയ് സിംഗ് ബിജെപിയില്‍ ചേരും. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണെന്ന് സഞ്ജയ് സിങ് പറഞ്ഞു. കോണ്‍ഗ്രസ് ഭൂതകാലത്തില്‍ ജീവിക്കുകയാണെന്നും കോണ്‍ഗ്രസിന് യാതൊരു ഭാവിയുമില്ലെന്നും സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി. ക

ഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് സിംഗ് യുപിയിലെ സുല്‍ത്താന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എതിരാളിയായ മേനക ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ ബിജെപിയിലേക്ക് കുടിയേറുമ്പോള്‍ ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരന്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News