ദേശീയപാത വികസനവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി; ഭൂമി ഏറ്റെടുക്കുന്നതിന് തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലപാത – ജലഗതാഗത പദ്ധതികള്‍ക്ക് പിന്തുണ ലഭിക്കുമെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രം തയ്യാറുമെന്നാണ് പ്രതീക്ഷയെന്നും
വിവിധ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന ദൗത്യമായ ദേശീയ പാതാ വികസനത്തിന്റെ പ്രതിസന്ധികള്‍ ഒടുവില്‍ നീങ്ങി. സ്ഥലം ഏറ്റെടുപ്പിന് വേണ്ട തുകയുടെ 25 ശതമാനം സര്‍ക്കാര്‍ വഹിക്കും.

45 മീറ്റര്‍ പാതയായി ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാതാ ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി അന്തിമ നടപടികള്‍ക്ക് തുടക്കം കുറിക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചുവെന്നും ജലപാത ജലഗതാഗത പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കും എന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുന്‍ നിലപാട് മുഖ്യമന്തി ആവര്‍ത്തിച്ചു. വിമാനത്താവള നടത്തിപ്പില്‍ ടിയാലിനെ സഹകരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിനെ ശശി തരൂര്‍ സമീപിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.

പൊലീസിന്റെ ആധുനികവത്കരണത്തിന് കേന്ദ്ര സഹായം, പ്രകൃതിക്ഷോഭ ഫണ്ട് വഴിയുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് കേരളത്തിന് പ്രത്യേക ഇളവ് എന്നീ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ നടപടി കൈക്കുള്ളുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here