മുത്തലാഖ് ബില്‍ വോട്ടെടുപ്പ് സമയത്ത് രാജ്യസഭയില്‍ നിന്ന് വിട്ട് നിന്നത് 20 ഓളം പ്രതിപക്ഷ എം.പിമാര്‍. കേരള കോണ്ഗ്രസിന്റെ ഏക എം.പി ജോസ്.കെ.മാണി, എന്‍സിപി അദ്ധ്യക്ഷന്‍ ശരത്പവാര്‍, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലടക്കം നിരവധി പേരാണ് നിര്‍ണ്ണായകമായ മുത്തലാഖ് ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രാജ്യസഭയില്‍ എത്താതത്. തുശ്ചമായ വോട്ടുകള്‍ക്ക് ബില്‍ പാസാക്കാന്‍ ബിജെപിയ്ക്ക് ഇത് സഹായകരമായി.

അഞ്ച് പ്രതിപക്ഷ പാര്‍ടികള്‍ വിട്ട് നിന്നിട്ടും വെറും പതിനഞ്ച് വോട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ മുത്തലാഖ്് ബില്‍ പാസാക്കിയത്. വോട്ടിംഗില്‍ പങ്കെടുത്ത പാര്‍ടികളിലെ നിരവധി എം.പിമാര്‍ രാജ്യസഭയിലെത്താതെ മാറി നിന്നതും കേന്ദ്ര സര്‍ക്കാരിന് സഹായകരമായി.

പ്രതിപക്ഷത്തിന്റെ വിമര്‍ശന മുഖമായി അറിയപ്പെടുന്ന എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവറാണ് രാജ്യസഭയിലെ മുത്തലാഖ് ബില്ലില്‍ പങ്കെടുക്കാതെ മാറിനിന്ന പ്രമുഖന്‍. ശരദ്പവാറിന്റെ അടുത്ത അനുയായിയും മുന്‍ കേന്ദ്രമന്ത്രിയുമായുമായ പ്രഫുല്‍ പട്ടേലും രാജ്യസഭയിലെത്തിയില്ല. കേരളത്തില്‍ നിന്നും ജോസ് കെ മാണിയും അപ്രതീക്ഷിതമായി മുത്തലാക്ക് ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.

കോണ്‍ഗ്രസിന്റെ അഞ്ച് എം.പിമാരും മുത്തലാക്ക് പരിഗണിക്കുന്ന ദിവസം രാജ്യസഭയിലെത്തിയില്ല. മുഖ്ത്തി മിതി, കെ.ടിഎസ് തുളസി, രന്‍ജീബ് ബിസ്വാല്‍, പ്രതാപ് സിങ്ങ് ബാജ്വ, വിവേക് തന്‍ഹ എന്നിവരാണ് രാജ്യസഭയിലെത്താത്. എം.പിമാരുടെ അസാന്നിധ്യത്തെക്കുറിത്ത് പ്രതികരിക്കാന്‍ പാര്‍ടികളൊന്നും തയ്യാറായിട്ടില്ല.