ചാവക്കാട് പുന്നയില്‍ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് ആരോപണം

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുന്ന പുതുവീട്ടില്‍ നൗഷാദ് (പുന്ന നൗഷാദ് 42), കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വൈകീട്ട് 6.30 ഓടെ പുന്നയില്‍ വെച്ചാണ് സംഭവം നടന്നത്. എസ്ഡിപിഐ സംഘമാണ് അക്രമം നടത്തിയതെന്നാണ് ആരോപണം.

ചാവക്കാട് പുന്ന സെന്ററില്‍ സംസാരിച്ചിരിക്കുന്നതിനിടെ ഏഴ് ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികളായ 14 അംഗ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആക്രമിക്കപ്പെട്ടവര്‍ പറയുന്നത്. ആക്രമണമുണ്ടായയുടന്‍ നാലു പേരേയും ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് അകലാട് നബവി, നായരങ്ങാടി നവോത്ഥാന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കഴുത്തിനും കാലിനും കൈക്കുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തില്‍ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here