പ്രീ സുബ്രതോ കപ്പില്‍ കിരീടം ചൂടിയ വടുതല ഡോണ്‍ ബോസ്കോ ഫുട്ബോള്‍ ടീമിന് ഊഷ്മള സ്വീകരണം

കൊല്‍ക്കത്തയില്‍ നടന്ന പ്രീ സുബ്രതോ കപ്പില്‍ കിരീടം ചൂടിയ വടുതല ഡോണ്‍ ബോസ്കോ ഫുട്ബോള്‍ ടീമിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം. ഫൈനലില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഡെല്‍ഹിയില്‍ നടക്കുന്ന സുബ്രതോ മുഖര്‍ജി അന്താരാഷ്ട്ര മത്സരത്തിലേക്കും വടുതല ഡോണ്‍ ബോസ്കോ യോഗ്യത നേടി.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതല്‍ 26 വരെ നീണ്ട മത്സരത്തില്‍ 9 ടീമുകളെ പരാജയപ്പെടുത്തിയാണ് വടുതല ഡോണ്‍ ബോസ്കോ പ്രീ സുബ്രതോ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഡെല്‍ഹിയില്‍ നടക്കുന്ന സുബ്രതോ മുഖര്‍ജി അന്താരാഷ്ട്ര ടൂര്‍ണമെന്‍റിലേക്കും വടുതല ഡോണ്‍ ബോസ്കോ യോഗ്യത നേടി. ചരിത്രനേട്ടവുമായി തിരിച്ചെത്തിയ ടീമംഗങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. അഭിമാന നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും സുബ്രതോ കപ്പ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പരിശീലകരായ ശ്യാംനാഥും വിശാലും പ്രതികരിച്ചു.

ഫൈനലില്‍ എതിരാളിയായിരുന്ന മഹാരാഷ്ട്രയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സെമിയില്‍ ഗുജറാത്തിനെയും ലീഗ് മത്സരങ്ങളില്‍ വെസ്റ്റ് ബംഗാള്‍, ഉത്തരാഖണ്ഡ്, കര്‍ണാടക ടീമുകളെയുമാണ് പരാജയപ്പെടുത്തിയത്. ഐസിഎസ്ഇ-ഐഎസ് സി സ്‌കൂള്‍ ടീമുകളെക്കൂടി സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയ ശേഷം ഇന്റര്‍നാഷണല്‍ മത്സരത്തില്‍ കളിക്കാന്‍ യോഗ്യത നേടുന്ന പ്രഥമ ടീമാണ് വടുതല ഡോണ്‍ ബോസ്‌കോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News