പാഠപുസ്തകത്തില്‍ മഹാബലിയെ വികൃതമായി ചിത്രീകരിച്ചെന്ന് വ്യാജ പ്രചാരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിൽ മഹാബലിയുടെ രൂപം കുട്ടികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം വികൃതമായി അച്ചടിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. ഒരു പാഠപുസ്തകത്തിലും ഇത്തരത്തിലൊരു ചിത്രം അച്ചടിച്ചിട്ടില്ല.

ബോധപൂർവ്വം, വ്യാജ സൃഷ്ടികളുണ്ടാക്കി ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് അന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എസ്സിഇആർടി ഡയറക്ടറോട് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News