ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് കണ്ണൂർ ജില്ലയിൽ ആറ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. കർഷക സമരങ്ങളുടെയും തൊഴിലാളി മുന്നേറ്റത്തിന്റെയും ചരിത്രം ഇരമ്പുന്ന കണ്ണൂരിൽ ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിക്കുന്നത്.

കണ്ണൂരിന്റെ ചുവന്ന മണ്ണിൽ യുവജന മുന്നേറ്റത്തിന്റെ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് ഡി വൈ എഫ് ഐ ജാഥയുടെ പ്രയാണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറു കണക്കിന് യുവജനങ്ങളാണ് ജാഥയെ വരവേൽക്കാൻ എത്തുന്നത് .

വാദ്യമേളവും തനത് കലാരൂപങ്ങളും അണി നിരന്ന ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജാഥയെ ആനയിക്കുന്നത്.

സ്വീകരണ കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ പ്രാദേശിക കമ്മിറ്റി ഭാരവാഹികളും വർഗ ബഹുജന സംഘടനാ പ്രതിനിധികളും ജാഥാ അംഗങ്ങളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

ഇരിട്ടി, മട്ടന്നൂർ, പിണറായി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് ജാഥാ സ്വീകരണം. തലശ്ശേരിയിലെ സ്വീകരണത്തിന് ശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.