നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്റ രാജാവ്  കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ രാജാവ് കേരളത്തിലെത്തുന്നത്.

കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിയുമായ് ബന്ധപ്പെട്ട് സങ്കേതിക സാമ്പത്തിക സഹായം കേരളം തേടിയിട്ടുണ്ട് ഇതിന്റെ ഭാഗമായ് കേരളത്തിലെത്തുന്ന രാജാവ് കുട്ടനാടും സന്ദർശിക്കും  ഇതിനു മുന്നോടിയായ് നെതർലാന്റ് അംമ്പാസിഡർ കഴിഞ്ഞ ദിവസം കുട്ടനാട്ടിലെത്തി.

ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും അംമ്പാസിഡറിനൊപ്പം കുട്ടനാട് നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.

പ്രളയാനന്തര പുനർനിർമ്മാണത്തിനുള്ള ഫണ്ട് സമാഹരണം സാങ്കേതിക വിദ്യയുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാർട്ടെൻ വാൻ ഡെൻ ബർഗിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘം കുട്ടനാട്ടിലെത്തിയത്.

പുനർനിർമ്മാണത്തിന്റെ ഭാഗമായി ഡച്ച് ദുരന്ത ലഘൂകരണ സംഘം കുട്ടനാട്ടിലെത്തി മൂന്നാഴ്ചയെടുത്ത് പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സാങ്കേതിക-സാമ്പത്തിക സഹായവും കേരളം തേടിയിട്ടുണ്ട്.  ഷാജഹാൻ ന്യൂസ് ബ്യൂറോ ആലപ്പുഴ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News