സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭക്തജന ലക്ഷങ്ങൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി

കർക്കിടകത്തിലെ അമാവാസി ദിനത്തിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഭക്തജന ലക്ഷങ്ങൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പുലർച്ചെ ചടങ്ങുകൾ ആരംഭിച്ചു ഉടൻ എല്ലായിടത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ബലിതർപ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയെ മുൻനിർത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്. ദക്ഷിണായനത്തിൽ പിതൃക്കൾ ഉണർന്നിരിക്കുകയാണ് എന്ന സങ്കല്പമാണ് കർക്കിടകമാസത്തിലെ അമാവാസിയുടെ പ്രത്യേകത.

തിരുവനന്തപുരം ജില്ലയിൽ ശംഖുമുഖം കടപ്പുറം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം വർക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളിലാണ് ബലിതർപ്പണത്തിനായി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഇവിടങ്ങളിലെല്ലാം പുലർച്ചെ രണ്ടു മണിയോടെ തന്നെ ചടങ്ങുകൾ ആരംഭിച്ചു. ആലുവാമണപ്പുറത്തും രാവിലെ ചടങ്ങുകൾ ആരംഭിച്ചത് മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിനാളുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി ബലിതർപ്പണം നടത്താൻ മണപ്പുറത്ത് എത്തി.

മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായി ആയിരങ്ങളാണെത്തിയത്. പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പതിനാല് കർമികളാണ് നേതൃത്വം നൽകിയത്.

ഒരേ സമയം 1600 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ 3.30 നു തുടങ്ങി. പാപനാശിനി തീരത്തു ഒരേസമയം 10 ബലി തറകളിലായി 150 പേർക്ക് ബലിതർപ്പണം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഏറ്റവുമധികം ആളുകൾ ബലിതർപ്പണത്തിന് എത്തുന്ന കർക്കിടകവാവ് ദിനത്തിൽ പോലിസ്, മെഡിക്കൽ സംഘം, മുങ്ങൽ വിദഗ്ദർ എന്നിവരുടെ സേവനവും എല്ലായിടത്തും ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News