ചാവക്കാട് കൊലപാതകം: നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്സ്, ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

സംഭവത്തില്‍ ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി തന്നെ എസ്ഡിപിഐ ആണ് പിന്നില്‍ എന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ടി എന്‍ പ്രതാപനും അടക്കമുള്ള നേതാക്കള്‍ ഇതുവരെ സമ്മതിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

എസ്ഡിപിഐ എന്ന നാലക്ഷരമുള്ള ആസിഡിനെക്കുറിച്ച്, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കാത്തതിനെതിരെ, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഹമ്മദ് റിയാസ് പറയുന്നു:

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ SDPI ആക്രമത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് , മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
SDPI എന്ന നാലക്ഷരമുള്ള ആസിഡിനെക്കുറിച്ച്, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ്,മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കാത്തതിനെതിരെ, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News