സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ; ജില്ലാ ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജില്ലാ ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു.

എരഞ്ഞിപ്പാലത്തെ ശാസ്ത്രി നഗർ കോംപ്ലക്സിൽ കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.

സൊസൈറ്റിക്കായി മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റ് 16 വീതം വീൽചെയർ , വാക്കർ , B P അപ്പാരറ്റസ് എന്നിവ നൽകി.

മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി പരീതിൽ നിന്ന് എ പ്രദീപ്കുമാർ എം എൽ എ ഇവ ഏറ്റുവാങ്ങി.

സോണൽ കമ്മിറ്റികൾക്കുള്ള വിതരണം സുരക്ഷ ഉപദേശക സമിതി ചെയർമാൻ പി മോഹനൻ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ കെ കുഞ്ഞമ്മത് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡോ. സുരേഷ്കുമാർ, വി ബാബുരാജ്, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ലത്തീഫ്മാസ്റ്റർ, ഡോ . എസ് സുധ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here