നെതര്‍ലാന്‍ഡ്സിന് ആ‍വശ്യമായ ന‍ഴ്സുമാരെ കേരളം നല്‍കും; അവസരങ്ങള്‍ തുറന്ന് കൂടിക്കാ‍ഴ്ച

നെതര്‍ലാന്‍ഡ്‌സിന് ആവിശ്യമായി നേഴ്‌സുമാരുടെ സേവനം കേരളത്തില്‍ നിന്നും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍.

ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും നെതര്‍ലാന്റ് അബാസിഡറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

നെതര്‍ലാന്‍ഡില്‍ നാല്‍പ്പതിനായിരത്തോളം നേഴ്‌സുമാരുടെ ആവിശ്യമുണ്ടെന്ന് സ്ഥാനപത് മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിലെ നേഴ്‌സുമാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ചര്‍ച്ച.

ഇന്ത്യയിലെ നെതര്‍ലാന്റ് സ്ഥാപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് കേരള ഹൗസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കേരളത്തിന്റെ പ്രളയ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ചയായ കൂടിക്കാഴ്ച്ചയിലാണ് നെതര്‍ലാന്റ് അനുഭവിക്കുന്ന നഴ്‌സുമാരുടെ ക്ഷാമം സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചത്.

നെതര്‍ലാന്റ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ നേഴ്‌സുമാരുടെ ആവിശ്യം നെതര്‍ലാന്റിനുണ്ട്.

കേരളത്തിലെ നേഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണന്ന് സ്ഥാനപതി വ്യക്തമാക്കി.

ആവിശ്യമായ നേഴ്‌സുമാരെ കരളത്തിന് നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി നെതര്‍ലാന്റ് രാജാവും രാജ്ഞിയും ഒക്‌ടോബര്‍ 17,18 തിയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു.

നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠന കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനുള്ള ധാരണ പത്രം ഒക്‌ടോബറിലെ സന്ദര്‍ശന വേളയില്‍ ഒപ്പ് വയ്ക്കും.

സംസ്ഥാന ആര്‍ക്കേവും നെതര്‍ലന്റ് ദേശിയ ആര്‍ക്കൈവ്‌സും സഹകരിച്ച് കേരള്തതിലെ 20 ഓളം മ്യൂസിയങ്ങള്‍ വികസിപ്പിക്കാനും തീരുമാനിച്ചു. നെതര്‍ലന്റ് എംബസി ധനകാര്യ വകുപ്പ് മേധാവി ജസ്റ്റസ് ഗേര്‍ ജറും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News