മണിയന്‍പിള്ള രാജുവിനോട് പ്രണയമോ? ഷക്കീലയുടെ മറുപടി

നടന്‍ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമായിരുന്നെന്ന് നടി ഷക്കീലയുടെ വെളിപ്പെടുത്തല്‍ നേരത്തെ വാര്‍ത്തയായിരുന്നു.

ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍ വച്ച് മണിയന്‍പിള്ളയോട് പ്രണയം തോന്നിയെന്ന് ഷക്കീല പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് ഷക്കീല ഇപ്പോള്‍ പറയുന്നത്.

ഷക്കീലയുടെ വാക്കുകള്‍:

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും?’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here