പ്രതീക്ഷയുടെയും, പ്രതിരോധത്തിന്റെയും പേര് ഇടതുപക്ഷമെന്ന് തന്നെയാണ്‌

വോട്ടുനല്‍കി ജയിപ്പിച്ചൊരു ജനതയെയെമ്പാടും പാടെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പവസരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അല്‍പായുസുള്ളവയാണെന്ന് ചെയ്തികള്‍കൊണ്ട് ഉറപ്പിക്കുകയാണ് രാജ്യത്തെ കോണ്‍ഗ്രസ്.

സംഘപരിവാരം അവരുടെ വെറുപ്പിന്റെ രാഷ്ട്രീയം ഇത്രമേല്‍ പ്രത്യക്ഷമായി സാധാരണക്കാരന്റെ ജീവിതത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസിനെങ്ങെയാണിങ്ങനെ നിഷ്‌ക്രിയരായിരിക്കാന്‍ കഴിയുന്നതെന്ന് ആ പ്രസ്ഥാനത്തിന്റെ ഇന്നലെകളറിയുന്നവര്‍ക്ക് അത്ഭുതമാണ്.

ഇനി മറ്റൊന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുവിരുദ്ധ ശക്തികളൊന്നാകെ ഞങ്ങള്‍ക്കെതിരെയുന്നയിച്ച ചോദ്യമായിരുന്നല്ലോ നിങ്ങളെ ജയിപ്പിച്ചിട്ടെന്ത് കാര്യമെന്നത്.

ഇനി ഞങ്ങളുടെയും നിങ്ങളെ ജയിപ്പിച്ച ജനങ്ങളുടെയും ഊഴമാണ് ന്യൂനപക്ഷത്തെ വേട്ടയാടുന്ന എന്‍ഐഎ ബില്ലും മുത്തലാഖ് ബില്ലും സഭയിലവതരിപ്പിച്ച് സംഘപരിവാര്‍ സംഘം പാസാക്കിയെടുത്തപ്പോള്‍ നിങ്ങളെവിടെയായിരുന്നു,

ബസിന് കയറിച്ചെന്ന നിങ്ങള്‍ സഭയിലിരുന്ന് ഉറങ്ങിയപ്പോള്‍ ഓട്ടോയില്‍ പോവാന്‍ മാത്രമുള്ളവരെന്ന് നിങ്ങള്‍ പറഞ്ഞ ഇടതുപക്ഷ എംപിമാരാണ് അവിടെ സംഘപരിവാര്‍ രാഷ്ട്രീയം തുറന്നുകാട്ടുന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എങ്ങനെ പോകുന്നുവെന്നതല്ല എന്തിന് പോകുന്നുവെന്നതാണ് രാജ്യത്തെ ജനങ്ങള്‍ക്കറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News