മോദിയുടെ 15 ലക്ഷം വന്നു!തപാല്‍ ഓഫീസില്‍ അക്കൗണ്ട് തുറക്കാന്‍ വന്‍ തിരക്ക്

മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ലഭിക്കും.മൂന്നാര്‍ തപാല്‍ ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ ആയിരങ്ങളുടെ തിരക്ക്. മൊബൈല്‍ ഫോണ്‍ വഴി എത്തിയ വ്യാജ സന്ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട്് എടുക്കാന്‍ തൊഴിലാളികള്‍ എത്തിയത്.പലരും ജോലിയില്‍ നിന്ന് അവധിയെടുത്തു.1000 ഉപഭോക്താക്കളുടെ അക്കൗണ്ടുള്ള തപാല്‍ ഓഫീസുകള്‍ ഹൈടെക് ആക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

മൂന്നാറില്‍ തപാല്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം വരെ ആയിരം ഉപഭോക്താക്കളെ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. താപാല്‍ ഓഫീസ് ഹൈടെക് ആക്കുന്നതിനായി നടത്തിയ പ്രചാരണമാണിതെന്നും ആരോപണമുണ്ട്.തപാല്‍ ഓഫീസിന്റെ ദൈനംദിന ഇടപാടുകള്‍ക്ക് മുടക്കം സംഭവിക്കുമെന്ന് ഘട്ടമെത്തിയത്തോടെ ഉദ്യോഗസ്ഥര്‍ വ്യാജപ്രചരണമാണെന്ന ബോര്‍ഡും തൂക്കിയിട്ടും ഫലമുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News