ബീഡി തെറുപ്പില്‍ നിന്നും അനിമേറ്റര്‍ തസ്തികയിലേക്ക്

എംഫില്‍ ബിരുദധാരി മീനാക്ഷിക്ക് ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബീഡി തെറുക്കേണ്ടതില്ല.കുടുംബശ്രീയുടെ പഞ്ചായത്തുതല അനിമേറ്ററാണ് മീനാക്ഷി.ജോലി ലഭിക്കാതെ ബീഡി തെറുത്ത് ഉപജീവനം കണ്ടെത്തുന്നത് അടുത്തിടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി.സംസ്ഥാനത്ത് ആയിരത്തിയെണ്ണൂറു പേര്‍ മാത്രം അംഗങ്ങളായുള്ള കൊറഗ ഗോത്രവിഭാഗത്തില്‍ നിന്നുമുള്ളയാളാണ് മീനാക്ഷി.കഴിഞ്ഞ രണ്ടു ദിവസങ്ങളായി മീഞ്ച പഞ്ചായത്തില്‍ തന്റെ പുതിയ ജോലിയില്‍ തിരക്കിലാണ് .

കൂലിപ്പണിക്കാരായ മാതാപിതാക്കളും സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ഭര്‍ത്താവുമടങ്ങുന്നതാണ് കുടുംബം.കന്നഡയില്‍ എം.എ ബിരുദവും കൊറഗരുടെ ഭാഷ, സംസ്‌കാരം എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ഫില്‍ ബിരുദവും നേടിയ മീനാക്ഷി, ബി.എഡ് കോഴ്സും പൂര്‍ത്തീകരിച്ചിരുന്നു. കൊറഗരെക്കുറിച്ച് പഠിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കണം എന്നാഗ്രഹിച്ച മീനാക്ഷി ഇനി മുതല്‍ പ്രവര്‍ത്തിക്കുക കൊറഗരെ മുന്‍നിരയിലെത്തിക്കാനുള്ള പദ്ധതികള്‍ക്കു വേണ്ടിയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News