എ എ റഹീം നയിക്കുന്ന ഡിവൈഎഫ്‌ഐ വടക്കന്‍ മേഖല ജാഥ കണ്ണൂരില്‍ പര്യടനം തുടരുന്നു

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കന്‍ മേഖല ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരുന്നു.ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് ജാഥാ സ്വീകരണം. കര്‍ഷക സമരങ്ങളുടെയും തൊഴിലാളി മുന്നേറ്റത്തിന്റെയും ചരിത്രം ഇരമ്പുന്ന കണ്ണൂരില്‍ ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിക്കുന്നത്.

യുവജന മുന്നേറ്റത്തിന്റെ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് ഡി വൈ എഫ് ഐ ജാഥയുടെ പ്രയാണം. സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയ്ക്ക് കണ്ണൂര്‍ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ വീരോചിതമായ വരവേല്‍പ്പാണ് ലഭിച്ചത്. വാദ്യമേളങ്ങളും കലാ രൂപങ്ങളും അണിനിരന്ന ഘോഷയാത്രയോടെയാണ് ജാഥാ അംഗങ്ങളെ വേദിയിലേക്ക് ആനയിച്ചത്

കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ കൊട്ടിയടക്കുമ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി കേരള സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കാണിക്കുകയാണെന്ന് എ എ റഹീം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയിലെ മൂന്നാം ദിന പര്യടനം തുടങ്ങുന്നതിന് മുന്‍പായി ജാഥാ അംഗങ്ങള്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 പട്ടികയിലുള്ള പി എസ് സി റാങ്ക് ഹോള്‍ ഡേര്‍സുമായി കൂടിക്കാഴ്ച നടത്തി.

ഇരിട്ടി,മട്ടന്നൂര്‍,പിണറായി,കൂത്തുപറമ്പ്,പാനൂര്‍,തലശ്ശേരി എന്നീ കേന്ദ്രങ്ങളിലായിരുന്നു ജില്ലയിലെ മൂന്നാം ദിന പര്യടനത്തില്‍ ജാഥാ സ്വീകരണം.വര്‍ഗീയതയെ ചെറുത്തു തോല്പിക്കുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നുമുള്ള യുവതയുടെ പ്രഖ്യാപനത്തിനാണ് സ്വീകരണ കേന്ദ്രങ്ങള്‍ സാക്ഷിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News