കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ ; മൂന്നാം ഘട്ട പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി മെട്രോ മൂന്നാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പൂർത്തിയായ പാതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. രണ്ടാം ഘട്ട നിർമാണം പൂർത്തിയായ സാഹചര്യത്തിൽ സെപ്റ്റംബറിൽ പാത കമ്മീഷൻ ചെയ്യാൻ ആണ് കെഎംആര്‍എൽ ഉദ്ദേശിക്കുന്നത്.

മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് കെഎംആര്‍എൽ ഈ പാതയിൽ പരീക്ഷണ ഓട്ടം നടത്തിയത്. മണൽ ചാക്കുകൾ ഉപയോഗിച്ച് പരമാവധി യാത്രക്കാരുടെതിന് തത്തുല്യമായ ഭാരം ട്രെയിനിൽ ക്രമീകരിച്ചായിരുന്നു പരീക്ഷണ ഓട്ടം.

മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിൽ ഒരു മണിക്കൂറെടുത്താണ് അഞ്ചേമുക്കാൽ കിലോമീറ്റർ പിന്നിട്ട് തൈക്കുടത്തെത്തിയത്. കെഎംആര്‍എൽ സാങ്കേതിക വിദഗ്ധരും ട്രയൽ റൺ നിരീക്ഷിക്കാൻ എത്തി. കഴിഞ്ഞ 21 ന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാലന്‍സ്ഡ് കാന്‍റിലിവർ പാലത്തിലൂടെയുള്ള പരീക്ഷണയോട്ടം വിജയകരമായിരുന്നു. രണ്ടാംഘട്ടത്തിൽ നിർമ്മിച്ച പാതയിൽ പൂർണമായും നടത്തിയ ട്രയൽ റൺ വിജയിച്ചതോടെ സെപ്റ്റംബറിൽ ഈ പാത പൊതുജനങ്ങൾക്കായി തുറന്നു നൽകാൻ കഴിയുമെന്നാണ് കെഎംആർഎൽ കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News