വീണ്ടും ‘ഗെയിലാട്ടം’; 54 പന്തില്‍ 122

വീണ്ടും അമ്പരപ്പിച്ച് ക്രിസ് ഗെയ്ല്‍. ഇത്തവണ കനഡ ഗ്ലോബല്‍ ട്വന്റി-20 ലീഗിലാണ്. വാന്‍കൂവര്‍ നൈറ്റ്സിനായി പുറത്താകാതെ 54 പന്തില്‍ 122 റണ്ണാണ് വിന്‍ഡീസ് ഓപ്പണര്‍ നേടിയത്.

12 സിക്സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു വെടിക്കെട്ട്. ട്വന്റി-20യില്‍ മുപ്പത്തൊമ്പതുകാരന്റെ 22-ാം സെഞ്ചുറിയാണിത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ 1000 ബൗണ്ടറി നേടുന്ന ആദ്യ കളിക്കാരനുമായി ഇടംകൈയന്‍ ബാറ്റ്സ്മാന്‍.

മോണ്ടെറല്‍ ടൈഗേഴ്സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വാന്‍കൂവര്‍ നൈറ്റ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്ണെടുത്തു. ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here