ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി. എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്. ഈ മാസം 18 ന് അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലുള്ള ഫോണ്‍ നമ്പറില്‍നിന്ന് ലഭിച്ച വാട്സാപ്പ് സന്ദേശത്തിലാണ് മരണ വിവരമുള്ളത്. താങ്കളുടെ സഹോദരൻ മരിച്ചുവെന്നും ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്നും സന്ദേശത്തിൽ പറയുന്നു. പോലീസ് അറിയിച്ചാൽ വീടിന് നേരെ ആക്രമണം ഉണ്ടാവും എന്ന ഭീഷണിയും സന്ദേശത്തിലുണ്ട്. ഇയാൾക്കൊപ്പുമുള്ള പാകിസ്ഥാനിൽ നിന്നുമുള്ള ഹുസൈൻ എന്നയാളും കൊല്ലപ്പട്ടുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

2017 ഒക്ടോബർ 8 നാണ് മുഹമ്മദ് മുഹസിനെ കാണതാവുന്നത്. തൃശ്ശൂരിലുള്ള IES എഞ്ചിനിയറിംഗ് കോളേജിൽ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു ഇയാൾ. കോളേജിൽ നിന്ന് ടൂറിനു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്.ദിവസങ്ങൾ പിന്നിട്ടിട്ടും തിരിച്ചെത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് കോളേജിലെ ടൂർ സംഘത്തിൽ മുഹസിൻ ഇല്ലായിരുന്നുവെന്ന് അറിഞ്ഞത്. സംസ്ഥാന പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്പെഷ്ൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.